---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു"
english_title: "The old man died"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358144/the-old-man-died"
published_at: "2026-05-08T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd924dd350f_10.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

> **Lead Summary:** **പയ്യോളി: [ **മുടാടി ടൗണിൽ വെച്ച് ഇരുചക്രവാഹനം തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ അന്തരിച്ചു. മൂടാടി കാരഞ്ചേരി സ്വദേശി കെ.എം. നാരായണൻ ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

## Article Content

**പയ്യോളി: [ **മുടാടി ടൗണിൽ വെച്ച് ഇരുചക്രവാഹനം തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ അന്തരിച്ചു. മൂടാടി കാരഞ്ചേരി സ്വദേശി കെ.എം. നാരായണൻ ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരേതയായ നാരായണിയാണ് ഭാര്യ. സദാനന്ദൻ, ഷൈബു എന്നിവർ മക്കളും നിഷ, വിജിത എന്നിവർ മരുമക്കളുമാണ്.

പരേതരായ കുഞ്ഞിക്കണാരൻ, ചാത്തു, നാരായണി, മാത എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358144/the-old-man-died)