---
title: "ദേശീയപാതയോരത്ത് മാലിന്യ നിക്ഷേപം; ചാക്കുകൾക്കുള്ളിൽ തിക്കോടിയിലെ ബേക്കറി അവശിഷ്ടങ്ങൾ!"
english_title: "Garbage dumping along the national highway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358141/garbage-dumping-along-the-national-highway"
published_at: "2026-05-08T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8fecdc701_9.jpg"
keywords: []
---

# ദേശീയപാതയോരത്ത് മാലിന്യ നിക്ഷേപം; ചാക്കുകൾക്കുള്ളിൽ തിക്കോടിയിലെ ബേക്കറി അവശിഷ്ടങ്ങൾ!

> **Lead Summary:** **പയ്യോളി: [** ദേശീയപാതയിലെ പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപം വ്യാപകമായി മാലിന്യം തള്ളിയത് പ്രദേശത്ത് പ്രതിഷേധത്തിന് കാരണമാകുന്നു. സേക്രട്ട് ഹാർട്ട് യു.പി സ്കൂളിനും അടിപ്പാതയ്ക്കും ഇടയിലുള്ള സർവീസ് റോഡിനോട് ചേർന്നാണ് വ്യാഴാഴ്ച രാവിലെയോടെ ചാക്കുകളിൽ കെട്ടിയ നിലയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കണ്ടെത്തിയത്.

## Article Content

**പയ്യോളി: [** ദേശീയപാതയിലെ പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപം വ്യാപകമായി മാലിന്യം തള്ളിയത് പ്രദേശത്ത് പ്രതിഷേധത്തിന് കാരണമാകുന്നു. സേക്രട്ട് ഹാർട്ട് യു.പി സ്കൂളിനും അടിപ്പാതയ്ക്കും ഇടയിലുള്ള സർവീസ് റോഡിനോട് ചേർന്നാണ് വ്യാഴാഴ്ച രാവിലെയോടെ ചാക്കുകളിൽ കെട്ടിയ നിലയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കണ്ടെത്തിയത്.

ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം തുടങ്ങിയിട്ടുണ്ട്. സംഭവമറിഞ്ഞ് പയ്യോളി നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പി.എച്ച്.ഐ നിഷ, രജില എന്നിവർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

ചാക്കുകൾ പരിശോധിച്ചതിൽ നിന്നും തിക്കോടിയിലെ ഒരു ബേക്കറിയിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ഇവയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിസര മലിനീകരണമുണ്ടാക്കുന്ന രീതിയിൽ മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358141/garbage-dumping-along-the-national-highway)