---
title: "പയ്യോളിയിൽ വൻ ദുരന്തം ഒഴിവായി; കാറിന് മുന്നിൽ തെങ്ങ് കടപുഴകി വീണു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!"
english_title: "A major disaster was averted in Payyoli."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358137/a-major-disaster-was-averted-in-payyoli"
published_at: "2026-05-08T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8f2661929_8.jpg"
keywords: []
---

# പയ്യോളിയിൽ വൻ ദുരന്തം ഒഴിവായി; കാറിന് മുന്നിൽ തെങ്ങ് കടപുഴകി വീണു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

> **Lead Summary:** **പയ്യോളി: [**[ ]പയ്യോളി-പേരാമ്പ്ര റോഡിൽ തെങ്ങ് കടപുഴകി വീണ് വൻ അപകടം ഒഴിവായി. നെല്യേരി മാണിക്കോത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.

## Article Content

**പയ്യോളി: [**[ ]പയ്യോളി-പേരാമ്പ്ര റോഡിൽ തെങ്ങ് കടപുഴകി വീണ് വൻ അപകടം ഒഴിവായി. നെല്യേരി മാണിക്കോത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.

റോഡിന് കുറുകെ വീണ തെങ്ങ് ഇലക്ട്രിക് ലൈനുകൾ തകർത്തതിനൊപ്പം യാത്രാവാഹനങ്ങൾക്ക് മുകളിലേക്ക് വീഴാതെ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഈ സമയം കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും, തെങ്ങ് സമീപത്തെ ഇന്റർനെറ്റ് കേബിളിൽ തങ്ങിനിന്നതിനാൽ കാറിലേക്ക് പതിച്ചില്ല.

തിരക്കേറിയ സമയമല്ലാത്തതിനാൽ വലിയൊരു അപകടസാധ്യതയാണ് ഇല്ലാതായത്. സംഭവത്തെ തുടർന്ന് പയ്യോളി-പേരാമ്പ്ര പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ തന്നെ തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പയ്യോളി പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358137/a-major-disaster-was-averted-in-payyoli)