---
title: "ചേമഞ്ചേരിയിൽ ട്രെയിൻ യാത്രക്കാർ ദുരിതക്കയത്തിൽ; വഴിയിൽ മുട്ടോളം വെള്ളം, പ്ലാറ്റ്‌ഫോമില്ലാതെ സ്റ്റേഷൻ"
english_title: "Train passengers in distress in Chemancherry"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/358134/train-passengers-in-distress-in-chemancherry"
published_at: "2026-05-08T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd8d03e9178_7A.jpg"
keywords: []
---

# ചേമഞ്ചേരിയിൽ ട്രെയിൻ യാത്രക്കാർ ദുരിതക്കയത്തിൽ; വഴിയിൽ മുട്ടോളം വെള്ളം, പ്ലാറ്റ്‌ഫോമില്ലാതെ സ്റ്റേഷൻ

> **Lead Summary:** **ചേമഞ്ചേരി: [ **റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാക്ലേശം രൂക്ഷമായതോടെ ചേമഞ്ചേരിയിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിലായി. ദേശീയപാതയിൽ നിന്നും സ്റ്റേഷനിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം ഇടുങ്ങിയ ഒരു വഴി മാത്രമാണ്.

## Article Content

**ചേമഞ്ചേരി: [ **റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാക്ലേശം രൂക്ഷമായതോടെ ചേമഞ്ചേരിയിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിലായി. ദേശീയപാതയിൽ നിന്നും സ്റ്റേഷനിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം ഇടുങ്ങിയ ഒരു വഴി മാത്രമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഈ വഴിയിൽ മുട്ടോളം വെള്ളം ഉയർന്നത് യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി. റോഡിൽ നിന്നും സ്റ്റേഷനിലേക്ക് ഇറങ്ങാനും കയറാനും കഴിയാത്ത അവസ്ഥയായതിനാൽ, കൃത്യമായ പ്ലാറ്റ്‌ഫോം സംവിധാനം ഇവിടെ അടിയന്തരമായി നിർമ്മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

രാവിലെയും വൈകിട്ടുമായി മുന്നൂറോളം പേരാണ് ഈ സ്റ്റേഷനെ പ്രധാനമായും ആശ്രയിക്കുന്നത്. കാൽനടയാത്ര പോലും ദുഷ്കരമായ സാഹചര്യത്തിൽ സുഗമമായ സഞ്ചാര സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റെയിൽവേ മേൽപ്പാലം നിർമ്മിക്കാമെന്ന് അധികൃതർ നേരത്തെ ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികൾ വൈകുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞാൽ സ്റ്റോപ്പ് നിർത്തലാക്കാനോ സ്റ്റേഷൻ തന്നെ ഒഴിവാക്കാനോ ഉള്ള സാധ്യതയുണ്ടെന്നും യാത്രക്കാർ ഭയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/358134/train-passengers-in-distress-in-chemancherry)