---
title: "നീതി തേടി പാട്ടും കലയും; നിതിൻ രാജ് വധക്കേസിൽ പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "PKS organizes protest over Nitin Raj murder case"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/357867/pks-organizes-protest-over-nitin-raj-murder-case"
published_at: "2026-05-07T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc289bbf2b6_fdf.jpg"
keywords: []
---

# നീതി തേടി പാട്ടും കലയും; നിതിൻ രാജ് വധക്കേസിൽ പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടിയിൽ നിതിൻ രാജിന്റെ വധത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മറ്റി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടിയിൽ നിതിൻ രാജിന്റെ വധത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പി.കെ.എസ് കൊയിലാണ്ടി ഏരിയ കമ്മറ്റി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.

'പാട്ടും വരയും' എന്ന് പേരിട്ട പ്രതിഷേധ പരിപാടി പി.കെ.എസ് സംസ്ഥാന കമ്മറ്റി അംഗം ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്തു. വി.എം ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ, സി.പി.എം ഏരിയ കമ്മറ്റി അംഗം അശ്വനി ദേവ്, പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി. അനുഷ എന്നിവർ പരിപാടിക്ക് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

പ്രശസ്ത നാടൻപാട്ട് കലാകാരൻ രജീഷ് കക്കറമുക്ക്, ബിജു അരിക്കുളം, ആർട്ടിസ്റ്റ് രജീവ് എന്നിവർ തങ്ങളുടെ കലയിലൂടെ പ്രതിഷേധത്തിൽ പങ്കാളികളായി.

പി.കെ രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.വി ദാമോദരൻ നന്ദി രേഖപ്പെടുത്തി. നിതിൻ രാജിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികളെ എത്രയും വേഗം തുറുങ്കിലടയ്ക്കണമെന്ന ഉറച്ച ആവശ്യമാണ് പ്രതിഷേധത്തിൽ ഉടനീളം ഉയർന്നുകേട്ടത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/357867/pks-organizes-protest-over-nitin-raj-murder-case)