---
title: "സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു"
english_title: "Senior Chamber International Koyilandy Legion office bearers take charge"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/354352/senior-chamber-international-koyilandy-legion-office-bearers-take-charge"
published_at: "2026-04-20T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5c47ae1f4c_ftry.JPG"
keywords: []
---

# സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു

> **Lead Summary:** **കൊയിലാണ്ടി :** സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ പുതിയ ഭാരവാഹികളുടെ 26-ാമത് ഇന്‍സ്റ്റലേഷന്‍ സെറിമണി സംഘടിപ്പിച്ചു. പ്രസിഡണ്ട് ചന്ദ്രന്‍ പത്മരാഗം, സെക്രട്ടറി സുരേഷ്ബാബു ചാമേരിക്കുന്ന്, ട്രഷറര്‍ മുരളീധരന്‍, സീനിയോററ്റെ പ്രസിഡണ്ട് രേഷ്മ സജിത്ത് എന്നിവരെയാണ് തെരഞ്ഞെടുത്തത്.

## Article Content

**കൊയിലാണ്ടി :** സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ പുതിയ ഭാരവാഹികളുടെ 26-ാമത് ഇന്‍സ്റ്റലേഷന്‍ സെറിമണി സംഘടിപ്പിച്ചു. പ്രസിഡണ്ട് ചന്ദ്രന്‍ പത്മരാഗം, സെക്രട്ടറി സുരേഷ്ബാബു ചാമേരിക്കുന്ന്, ട്രഷറര്‍ മുരളീധരന്‍, സീനിയോററ്റെ പ്രസിഡണ്ട് രേഷ്മ സജിത്ത് എന്നിവരെയാണ് തെരഞ്ഞെടുത്തത്.

നഗരസഭ അധ്യക്ഷന്‍ യു.കെ. ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. ജതീഷ് ബാബു അധ്യക്ഷത വഹിച്ചു. സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ദേശീയ വൈസ് പ്രസിഡണ്ട് സി.കെ ലാലു മുഖ്യാതിഥിയായിരുന്നു. ജോസ് കണ്ടോത്ത്, ജയകൃഷ്ണന്‍, സാന്ദ്രം മുരളി, അരുണ്‍ മണമല്‍, പി.കെ ബാബു, സജിത് കുമാര്‍, സാബു കീഴരിയൂര്‍, ദിനേഷ്‌കുമാര്‍, പ്രഭാകരന്‍, അശോകന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/354352/senior-chamber-international-koyilandy-legion-office-bearers-take-charge)