---
title: "പയ്യോളിയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു"
english_title: "Youth dies after being hit by train in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/349151/youth-dies-after-being-hit-by-train-in-payyoli"
published_at: "2026-03-22T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c007977331d_moli_thomas.JPG"
keywords: []
---

# പയ്യോളിയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **പയ്യോളി: ** പയ്യോളി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവാവ് മരിച്ചു. ഇന്ന് വൈകീട്ട് 6.40-ഓടെയാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

**പയ്യോളി: ** പയ്യോളി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവാവ് മരിച്ചു. ഇന്ന് വൈകീട്ട് 6.40-ഓടെയാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.

റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ചാണ് യുവാവിനെ ട്രെയിന്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൃതദേഹം മീറ്ററുകളോളം ദൂരേക്ക് വലിച്ചിഴക്കപ്പെടുകയും റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തായി വീഴുകയുമായിരുന്നു.

മരിച്ചയാള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ട്രെയിന്‍ നേരം തടസ്സപ്പെട്ടു. പോലീസ് എത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ട്രാക്കില്‍ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം സ്ഥാപിച്ചത്. പോലീസ് ഇന്‍ക്വസ്റ്റ്‌നടപടികള്‍ ആരംഭിച്ചിട്ടുണ്ട.്

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/349151/youth-dies-after-being-hit-by-train-in-payyoli)