---
title: "കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ദുരൂഹത; സിസിടിവി ദൃശ്യങ്ങള്‍ തേടി പോലീസ്"
english_title: "Mystery surrounds death of students in Koyilandy; Police seeking CCTV footage"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/348346/mystery-surrounds-death-of-students-in-koyilandy-police-seeking-cctv-footage"
published_at: "2026-03-18T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba3972d9129_moli_thomas.JPG"
keywords: []
---

# കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ദുരൂഹത; സിസിടിവി ദൃശ്യങ്ങള്‍ തേടി പോലീസ്

> **Lead Summary:** **കൊയിലാണ്ടി:** ഉള്ള്യേരി സംസ്ഥാന പാതയില്‍ കുറുവങ്ങാട് അക്വഡേറ്റിനു സമീപം മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മലബാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് ഇന്ന്പുലര്‍ച്ചെ രണ്ട്മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.

## Article Content

**കൊയിലാണ്ടി:** ഉള്ള്യേരി സംസ്ഥാന പാതയില്‍ കുറുവങ്ങാട് അക്വഡേറ്റിനു സമീപം മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മലബാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് ഇന്ന്പുലര്‍ച്ചെ രണ്ട്മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.

മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. നിലവില്‍ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതാകാമെന്നാണ് പ്രദേശ വാസികളുടെ നിഗമനം.

സ്‌കൂട്ടറിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നതാണ് ഇത്തരമൊരു സംശയത്തിന് കാരണമാവുന്നത്. റോഡരികിലെ പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചതെങ്കില്‍ വാഹനത്തിന്റെ പിന്‍ഭാഗം ഇത്രത്തോളം തകരില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും വാഹനം സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയതാണോ എന്നാണ് പ്രധാനമായും സംശയിക്കുന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വടകര ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രാഥമിക പരിശോധനയില്‍ അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും കൂടുതല്‍ ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതാണ്. നാട്ടുകാരുടെ സംശയം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശാസ്ത്രീയമായ പരിശോധനകളിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് പൊലീസിന്റെ തീരുമാനം 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/348346/mystery-surrounds-death-of-students-in-koyilandy-police-seeking-cctv-footage)