---
title: "ചരമ വാര്‍ഷികം ആചരിച്ചു"
english_title: "The death anniversary was celebrated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/348211/the-death-anniversary-was-celebrated"
published_at: "2026-03-17T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b90ba45eac0_moli_thomas.JPG"
keywords: []
---

# ചരമ വാര്‍ഷികം ആചരിച്ചു

> **Lead Summary:** **കൊഴിലാണ്ടി: **മൂടാടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും, സാമൂഹ്യപ്രവര്‍ത്തകനും റിട്ടയേഡ് സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടറുമായിരുന്ന കൊടക്കാട്ട് ഇ.ദാമോദരന്‍ നായരുടെ ഏഴാം ചരമ വാര്‍ഷികം ആചരിച്ചു.

## Article Content

**കൊഴിലാണ്ടി: **മൂടാടിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും, സാമൂഹ്യപ്രവര്‍ത്തകനും റിട്ടയേഡ് സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടറുമായിരുന്ന കൊടക്കാട്ട് ഇ.ദാമോദരന്‍ നായരുടെ ഏഴാം ചരമ വാര്‍ഷികം ആചരിച്ചു.

കൊടക്കാട്ട് മന്ദാരത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി.ഇ.ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.കെ മഞ്ജുള അധ്യക്ഷത വഹിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാമകൃഷ്ണന്‍ കിഴക്കയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ് ബാബു എടക്കുടി, അഡ്വ: ഷഹീര്‍, രാധാകൃഷ്ണന്‍ കണിയാങ്കണ്ടി, വാര്‍ഡ് അംഗം രമ്യ സുര്‍ജിത്ത്, മുകുന്ദന്‍, കാളിയേരി മൊയ്തു, കെ.ടി മോഹന്‍ദാസ്, ഒ. ടി ശ്രീനിവാസന്‍, മുകുന്ദന്‍ ചന്ദ്രകാന്തം, ചാലില്‍ ബാബു, കെ.പി രാജന്‍, രാഘവന്‍ പുതിയോട്ടില്‍, നാരായണന്‍ പൗര്‍ണമി, കെ.നാരായണന്‍, റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. രാജന്‍ ചേനോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാബു തടത്തില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/348211/the-death-anniversary-was-celebrated)