---
title: " സൗജന്യ കേള്‍വിപരിശോധന, നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Free hearing and eye check-up camp organized"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/281918/free-hearing-and-eye-check-up-camp-organized"
published_at: "2025-04-07T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3a85734d5b_cambbb_eye.jpg"
keywords: []
---

#  സൗജന്യ കേള്‍വിപരിശോധന, നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി; ** കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയനും, ഹിയറിങ്ങ് പ്ലസ് പേരാമ്പ്രയും, വിട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയും സംയുക്തമായി സൗജന്യ കേള്‍വി പരിശോധന, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ രക്ഷാധികാരി വി. രാമചന്ദ്രന്‍ മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി; ** കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയനും, ഹിയറിങ്ങ് പ്ലസ് പേരാമ്പ്രയും, വിട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയും സംയുക്തമായി സൗജന്യ കേള്‍വി പരിശോധന, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ രക്ഷാധികാരി വി. രാമചന്ദ്രന്‍ മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ്.പി.യു പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് പി.സി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും, കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഗോപിനാഥ്, പി ശ്രീധരന്‍, കെ കമലദേവി തുടങ്ങിയവര്‍ സംസാരിച്ചു.

ഹിയറിങ്ങ് പ്ലസ് സീനിയര്‍ ഓഡിയോളജിസ്‌റ് ദീപക് പി.വി, വിട്രസ്റ്റ് കണ്ണാശുപത്രി ശ്രീലക്ഷ്മി, പ്രിയ എന്നിവര്‍ ക്യാമ്പ് വിശദീകരണം നടത്തി. കേള്‍വിക്കുറവും, കാഴ്ചക്കുറവും നേരത്തെ തന്നെ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ ഒരുപരിധിവരെ തടയാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപെട്ടു. ക്യാമ്പില്‍ 100ല്‍ അധികം പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/281918/free-hearing-and-eye-check-up-camp-organized)