---
title: " കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവം ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം"
english_title: "Traffic restrictions on the national highway for the Kaliyatta festival at Pisharikavu Temple in Kollam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/281512/traffic-restrictions-on-the-national-highway-for-the-kaliyatta-festival-at-pisharikavu-temple-in-kollam"
published_at: "2025-04-05T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0eb80e06ab_gathaagathammm_koyil.jpg"
keywords: []
---

#  കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവം ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം

> **Lead Summary:** **കൊയിലാണ്ടി;** കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 5,6 തിയ്യതികളില്‍ ദേശീയ പാതയില്‍ വാഹന ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി. ഏപ്രില്‍ 5വലിയ വിളക്ക് ദിവസം ദേശീയപാതയില്‍ കാലത്ത് 10 മണി മുതല്‍ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പാവങ്ങാട് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര വഴി പയ്യോളിയില്‍ കയറണം. ചെറിയ വാഹനങ്ങള്‍ ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയില്‍ പ്രവേശിക്കണം.

## Article Content

**കൊയിലാണ്ടി;** കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 5,6 തിയ്യതികളില്‍ ദേശീയ പാതയില്‍ വാഹന ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി. ഏപ്രില്‍ 5വലിയ വിളക്ക് ദിവസം ദേശീയപാതയില്‍ കാലത്ത് 10 മണി മുതല്‍ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പാവങ്ങാട് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര വഴി പയ്യോളിയില്‍ കയറണം. ചെറിയ വാഹനങ്ങള്‍ ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയില്‍ പ്രവേശിക്കണം.

വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങള്‍ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി പോകണം. ചെറിയ വാഹനങ്ങള്‍ മൂടാടിയില്‍ നിന്നും ബൈപ്പാസില്‍ പ്രവേശിച്ച് ചെങ്ങോട്ടുകാവില്‍ കയറണം. വടകരയില്‍ നിന്നും, കൊയിലാണ്ടിയിലേക്ക് വരുന്ന ലൈന്‍ ബസ്സുകള്‍ കൊല്ലം ചിറയ്ക്ക് സമീപം നിര്‍ത്തി തിരിച്ച് പോകണം. കൊയിലാണ്ടി ഭാഗത്തു നിന്നുള്ള ബസ്സുകള്‍ കൊല്ലം പെട്രാള്‍ പമ്പില്‍ നിര്‍ത്തി തിരിച്ച് പോകണം. ഏപ്രില്‍ 6ന്, ഉച്ചക്ക് 2മണി മുതല്‍ രാത്രി 10മണി വരെ നേരത്തെയുള്ള രീതിയിലാണ് ട്രാഫിക്ക് ക്രമീകരണം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/281512/traffic-restrictions-on-the-national-highway-for-the-kaliyatta-festival-at-pisharikavu-temple-in-kollam)