കോഴിക്കോട്; സപ്ലൈകോ ജില്ലാതല റംസാന്‍ ഫെയര്‍ ബേപ്പൂര്‍ നടുവട്ടം ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ഫെയര്‍ പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സപ്ലൈകോ മേഖല മാനേജര്‍ ഷെല്‍ജി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മാര്‍ച്ച് 30 വരെ തുടരുന്ന ഫെയറില്‍ പതിമൂന്നിന സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, 40ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും ലഭ്യമായിരിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉത്പന്നങ്ങള്‍ക്കും മാര്‍ച്ച് 30 വരെ വിലക്കുറവ് നല്‍കും.
കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി, ഡിപ്പോ മാനേജര്‍ എസ്.കെ സജിത, പീതാംബരന്‍, ജില്ലാ ഡിപ്പോ ജൂനിയര്‍ മാനേജര്‍ ജയന്‍ എന്‍ പണിക്കര്‍, പി മമ്മദ് കോയ, പ്രകാശ് കറുത്തേടത്ത്, കെ.സി ഇസ്മയില്‍, ശംസുദ്ധീന്‍, ഷൈമ പൊന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
District Ramzan Fair begins