കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രശസ്ത ക്ഷേത്രമായ പൊയില്‍ക്കാവില്‍ മേള വിസ്മയം തീര്‍ത്ത് പെരുവനം കുട്ടന്‍ മാരാരും ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടിമാരാരും. കാലത്ത് പടിഞ്ഞാറെക്കാവില്‍ ആറാട്ടിനു ശേഷം വന മധ്യത്തില്‍ നടന്ന പാണ്ടിമേളത്തിനായിരുന്നു പെരുവനം മേള പ്രമാണം വഹിച്ചത്.
ദീപാരാധനക്ക് ശേഷം കിഴക്കെ കാവില്‍ നടന്ന ആലിന്‍ കീഴ് മേളത്തിനായിരുന്നു ചേരാനെല്ലൂര്‍ മേള പ്രമാണിയായത്. കാലത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരവും, പടിഞ്ഞാറെ കാവില്‍ ചാക്യാര്‍ കൂത്തും ഉച്ചയോടെ കൊടിയിറക്കലും നടന്നു. കിഴക്കെ കാവില്‍ ഉച്ചക്ക് ഓട്ടന്‍തുള്ളല്‍, വൈകീട്ട് വിവിധ ദേശങ്ങളില്‍ നിന്നുള്ള ആഘോഷ വരവുകള്‍, ആലിന്‍ കീഴ് മേളത്തിനിടെ ഡയനാമിറ്റ് ഡിസ്‌പ്ലേ, വെടിക്കെട്ട് എന്നിവയും നടന്നു.
Poyilkavu fair is amazing