നടേരി ; മൂഴിക്ക് മീത്തല്‍ താനിക്കുഴിയില്‍ ഭദ്രകാളി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിപാലന സമിതിയും കൊയിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
കെ.എം.ആര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ച് നടന്ന ക്യാമ്പ് കെ.എം രാജീവന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എം. പ്രമോദ് അധ്യക്ഷത വഹിച്ചു. പി. ജമാല്‍, ബൈജു സരോവരം 'സുധാകരന്‍ സി.കെ, ഡോ: നിഹാല്‍ 'മനോജ് മരുതൂര്‍, ബാബു മണമല്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
Temple Maintenance Committee and Koyalandi Vitrust Eye Clinic organized an eye disease screening camp