കൊയിലാണ്ടി; കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരി, വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി ഷോപ്പിഗ് ഫെസ്റ്റിവലിന്റെ ബ്രോഷര്‍ പ്രകാശനം കൊയിലാണ്ടി സി ഐ ശ്രീലാല്‍ ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മണിയോത്ത് മൂസ അധ്യക്ഷത വഹിച്ചു. അമേത്ത്, കുഞ്ഞഹമ്മദ്, കെ പി രാജേഷ്, സുനില്‍, പ്രകാശ് കെ ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ കെ നിയാസ് സ്വാഗതവും കെ കെ ഗോപാലകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.
Merchants Association released the brochure under the auspices of the Merchants and Industrialists Coordinating Committee.