---
title: "സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിലെ റോഡ് വികസനത്തിന് 10 കോടി"
english_title: "10 crores in the state budget for road development in Koyalandi constituency"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/268858/10-crores-in-the-state-budget-for-road-development-in-koyalandi-constituency"
published_at: "2025-02-08T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a7032dd7fb1_koyilandyyyyyyyyyyyyyyyyyyyytyyyyyyyyyyyyy.jpg"
keywords: []
---

# സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിലെ റോഡ് വികസനത്തിന് 10 കോടി

> **Lead Summary:** **

## Article Content

**

കൊയിലാണ്ടി**: സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ആറ് റോഡുകളുടെ നിര്‍മ്മാണ നവീകരണ പ്രവർത്തികള്‍ക്ക് 10 കോടി അനുവദിച്ചു. മൂരാട്-തുറശ്ശേരിക്കടവ് റോഡിന് രണ്ട് കോടി, ചെങ്ങോട്ടുകാവ്-ഉള്ളൂര്‍ക്കടവ് റോഡിന് രണ്ടരക്കോടി, പുറക്കാട് ഗോവിന്ദന്‍ കെട്ട്- അച്ഛന്‍വീട്ടില്‍ റോഡിന് ഒന്നരക്കോടി,കാട്ടിലെ പീടിക-കണ്ണങ്കടവ്-കപ്പക്കടവ് റോഡിന് രണ്ടരക്കോടി,

പാറക്കാട്-ചാക്കര-അക്വഡേറ്റ്-പാച്ചാക്കല്‍ റോഡിന് ഒരു കോടി, മണമല്‍ ഹോമിയോ ഹോസ്പിറ്റല്‍-അണേല റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് മണ്ഡലത്തിലെ റോഡുകള്‍ക്ക് ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടുള്ളത്. എന്ന് കാനത്തില്‍ ജമീല എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു. ഇതില്‍ ഹോമിയോ ഹോസ്പിറ്റല്‍- അണേല റോഡ് എല്‍.എസ്.ജി.ഡി വിഭാഗത്തിന് കീഴിലും മറ്റു റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുമാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/268858/10-crores-in-the-state-budget-for-road-development-in-koyalandi-constituency)