---
title: "ട്രാഫിക് നിയമ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു"
english_title: "Traffic law and anti-drug poster exhibition inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/268724/traffic-law-and-anti-drug-poster-exhibition-inaugurated"
published_at: "2025-02-07T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a621c51b248_koyiiiiiiiiiiiiiiiiiii.jpg"
keywords: []
---

# ട്രാഫിക് നിയമ, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **

## Article Content

**

കൊയിലാണ്ടി ;**   ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനംസംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ട്രാഫിക് നിയമ, ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം ബഹു കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വക്കേറ്റ് K ‘സത്യൻ അവർകൾ ഉദ്ഘാടനം ചെയ്തു. 

ട്രാഫിക് നിയമന ലംഘനങ്ങൾ, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവ വിവരിക്കുന്ന 200 ഓളം പോസ്റ്ററുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശിപ്പിച്ചു. വാർഡ് കൗൺസിലർ എ ലളിത അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ PTA പ്രസിഡൻറ് സജീവ്, കരിയർ മാസ്റ്റർ സഗീർ അധ്യാപകനായ സുമേഷ് താമഠം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/268724/traffic-law-and-anti-drug-poster-exhibition-inaugurated)