ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂക്കാട് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം നാടിനുവേറിട്ട അനുഭവമായി. കലോത്സവത്തിൽ വിവിധ ശേഷികളുള്ള കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകളാണ് പങ്കെടുത്തത്. ചേമഞ്ചേരി പഞ്ചായത്തിലെ അഭയം തണൽ സ്പെയ്സ് തുടങ്ങിയ സ്പെഷ്യൽ സ്കൂളുകളിൽ നിന്നും അയൽസഭകൾ വഴിയുമാണ് കുട്ടികളും മുതിർന്നവരും അടക്കം പരിപാടിയിൽ എത്തിച്ചേർന്നത്. കലോത്സവം ഭിന്നശേഷി സൗഹൃദ കൂട്ടായ്മ എയ്ഞ്ചൽ സ്റ്റാർസ് സെക്രട്ടറി സാബിറ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം ഷീല ടീച്ചർ, സെക്രട്ടറി ടി അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അതുല്യ ബൈജു, വി കെ അബ്ദുൾ ഹാരിസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി സതീഷ്, ചന്ദ്രൻ ആസൂത്രണ സമിതി അംഗം ശശി കൊളോത്ത്, കവി ബിനേഷ് ചെമഞ്ചേരി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഐസിസി എസ് സൂപ്പർവൈസർ സ്വാഗതം പറഞ്ഞു. ഉണ്ണി മാടഞ്ചേരി നന്ദി അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കേയിൽ വിതരണം ചെയ്തു.
Bhinnaseeshi Kalotsavam organized as a part of Janaki planning project became a unique experience for the country.