മൂടാടി : മൂടാടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ തെക്കേട്ടിൽ മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. ഷഹീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ, പത്താം വാർഡ് മെമ്പർ അഖില, സ്നേഹ, ടി എൻ എസ് ബാബു, ജാഫർ പാലത്ത് എന്നിവർ സംസാരിച്ചു.
South Bend Manoli Mill Road Grama Panchayat President inaugurated