കൊയിലാണ്ടി : പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി 'ഉയരെ 2025'വനിതാ കലോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തും, പന്തലായനി ഐ സി ഡി എസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എൻ പത്മിനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആദ്യ വനിതാ സംരംഭകയായ സൗമിനി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനമായ കെ ജീവാനന്ദൻ, കെ അഭിനിഷ്, സുഹറ, ടിഎം റെജുല, ബിന്ദുമഠത്തിൽ, എംപി മൊയ്തീൻ കോയ, ഇ കെ ജുബീഷ്, കെ ഗീതനന്ദൻ, സുനിൽ തിരുവങ്ങൂർ, സുധ തടവൻ കയ്യിൽ, ആദിത്യ എന്നിവർ സംസാരിച്ചു. ബിന്ദു സോമൻ സ്വാഗതവും പന്തലായിനി സി ഡി പി ഒ ടി എൻ ധന്യ നന്ദിയും പറഞ്ഞു.
"Uyare 2025" organized Women's Arts Festival