---
title: "കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല നടക്കും...."
english_title: "A two-day workshop will be held under the auspices of the Koyaladi Municipal Entrepreneurship Club...."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/264317/a-two-day-workshop-will-be-held-under-the-auspices-of-the-koyaladi-municipal-entrepreneurship-club"
published_at: "2025-01-18T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678bbefc7a95d_koyilandy_local_dwidhina_prgm.jpg"
keywords: []
---

# കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല നടക്കും....

> **Lead Summary:** **

## Article Content

**

കൊയിലാണ്ടി :** കൊയിലാണ്ടി നഗരസഭ സംരംഭകത്വ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല നടക്കും. ജനുവരി 20,21 തീയതികളിൽ നഗരസഭ സിഡിഎസ് ഹാളിൽ വച്ച് നടക്കും. വിവിധതരം ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രായോഗിക പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് അവസരം. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസും കൊയിലാണ്ടി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്. 2025 ജനുവരി 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് പരിപാടിക്ക് തുടക്കം കുറിക്കും. ശ്രീമതി സുധ കിഴക്കേ പാട്ട് ( ചെയർപേഴ്സൺ കൊയിലാണ്ടി നഗരസഭ ) ചടങ്ങ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/264317/a-two-day-workshop-will-be-held-under-the-auspices-of-the-koyaladi-municipal-entrepreneurship-club)