അവിടനല്ലൂർ : പാലിയേറ്റീവ് ദിനത്തോടാനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റ് കിടപ്പ് രോഗികൾക്കും ശാരീരിക പരിമിതി നേരിടുന്നവർക്കും സഹായം നൽകാൻ തീരുമാനിച്ചു. "പ്രഭാ" എന്ന പരിപാടിയിലൂടെ വാക്കർ, എയർബെഡ് എന്നീ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. പ്രിൻസിപ്പൽ ഗോപി അധ്യക്ഷനായ ചടങ്ങിൽ പാലിയേറ്റീവ്കെയർ അംഗം ബാലൻ മാസ്റ്റർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ വളണ്ടിയർ സിൻസി സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് അംഗം സുരേഷ് വളണ്ടിയർമാർക്ക് പാലിയേറ്റീവ് കെയർ ബോധവൽക്കരണം നൽകി. സ്റ്റാഫ് സെക്രട്ടറി റിജു കുമാർ, സീസ് മുഹമ്മദ്, പ്രോഗ്രാം ഓഫീസർ ശാലിനി എന്നിവർ ആശംസ അർപ്പിച്ചു. വളണ്ടിയർ അർച്ചന നന്ദി രേഖപ്പെടുത്തി.
On the occasion of Palliative Day, palliative care equipment was handed over under the auspices of NSS unit