---
title: "മൊയ്തു മാനക്കലിന്റെ "ഓർമ്മകളുടെ ഓളങ്ങളിലൂടെ" പുസ്തകം പ്രകാശനം ചെയ്തു "
english_title: "Moitu Manakal's book "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/263987/moitu-manakals-book-through-the-wheels-of-memories-was-released"
published_at: "2025-01-17T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789f50489f8b_moithu_maanakkal.jpg"
keywords: []
---

# മൊയ്തു മാനക്കലിന്റെ "ഓർമ്മകളുടെ ഓളങ്ങളിലൂടെ" പുസ്തകം പ്രകാശനം ചെയ്തു 

> **Lead Summary:** **

## Article Content

**

> മേപ്പയൂർ** : നടനും നാടക കൃത്തുമായ മൊയ്തു മാനക്കലിന്റെ "ഓർമ്മകളുടെ ഓളങ്ങളിലൂടെ" പുസ്തക പ്രകാശനം നടത്തി. മേപ്പയൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് സുരേഷ് കൽപ്പത്തൂർ പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി പുസ്തക പരിചയം നടത്തി. കെ പി കായലാട്ട് അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് നടന്ന കെ പി കായലാട്ട് സ്മാരകം തറക്കല്ലിടൽ ശ്രീ അശോകൻ ചരുവിൽ നിർവഹിച്ചു. പ്രൊഫ. സി പി അബൂബക്കർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ കുഞ്ഞി കണ്ണൻ, എൻ എം ദാമോദരൻ, പയ്യൂർ ബാലൻ, രാമദാസ് നാഗപള്ളി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/263987/moitu-manakals-book-through-the-wheels-of-memories-was-released)