തിരുവനന്തപുരം : ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് സ്റ്റാട്ടപ്പ് ഫെസ്റ്റിവലായ മാവാസോ 2025 ന് തുടക്കം കുറിച്ചു. മാവാസോ 2025 വെബ്സൈറ്റിന്റെ ഉദ്ഘാടന കർമം തിരുവനന്തപുരം കേസരി ഹാളിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പ്രൊഫഷണൽ കമ്മിറ്റി അംഗങ്ങളായ വിനീത് കുമാർ, സിജിൻ എസ് പാനൂർ എന്നിവർ ചേർന്നാണ് വെബ്സൈറ്റ് ഡിസൈൻ ചെയ്തത്. മലയാളി യുവതി യുവാക്കളുടെ സംരംഭക ആശയങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്നതാണ് മാവാസോ 2025ന്റെ ലക്ഷ്യം.
മാർച്ച് 1,2 തീയതികളിലായി വിവിധ പ്രോഗ്രാമുകൾ തിരുവനന്തപുരത്ത് വച്ച് നടക്കും. യുവജനങ്ങൾക്കായി നിരവധി വർക്ക്ഷോപ്പുകൾ, എക്സിബിഷനുകൾ, പാനൽ ചർച്ചകൾ, ബിസിനസ് അവാർഡുകൾ, മെൻഡർഷിപ്പ് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിക്കും. മികച്ച സംരംഭക ആശയത്തിന് ആകർഷകമായ സമ്മാനങ്ങൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നൽകും.
വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്, പ്രസിഡണ്ട് വി വാസീഫ്, ജില്ലാ സെക്രട്ടറി ഡോക്ടർ ഷിജു ഖാൻ, പ്രസിഡണ്ട് വി അനൂപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിഎസ് ശ്യാമ, എസ് നിതിൻ, പ്രൊഫഷണൽ സബ്കമ്മിറ്റി സംസ്ഥാന കൺവീനർ ദീപക്പച്ച തുടങ്ങിയവർ പങ്കെടുത്തു.
Ministry of Public Works and Tourism Department about the start of Mawaso 2025 in Thiruvananthapuram