ബാലുശ്ശേരി : കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്കുള്ള പുസ്തക വിതരണം ഇന്ന് രാവിലെ 10 മണിക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ബഹു. എം എൽ എ അഡ്വ : സച്ചിൻദേവ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, കെ കെ പ്രദീപൻ സ്വാഗതം പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സാഹിത്യകാരൻ കെ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ടി എം ശശി, സഹീർ മാസ്റ്റർ. നിയോജകമണ്ഡലം വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പയിൽ, യുവജനക്ഷേമ ബോർഡ് മെമ്പർ ടി കെ സുമേഷ്, ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ ശങ്കർ മാസ്റ്റർ, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ അലി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ജോയിൻ സെക്രട്ടറി താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പി കെ മുരളി നന്ദി രേഖപ്പെടുത്തി.
Distribution of books to the libraries of Balusherry Assembly Constituency was carried out