എലത്തൂർ : കൈപുറത്ത് പാലം പ്രദേശത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താൻ ശ്രമം. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച 'കൈഓളം ' ഫെസ്റ്റ് നാടിന്റെ ഉത്സവമായി മാറി. ടൂറിസം മന്ത്രി പി എ റിയാസ് ഫെസ്റ്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എടക്കാട്, എരഞ്ഞിക്കൽ, മൊകവൂർ, പുത്തൂർ എന്നീ മേഖലകളിലെ 50 ഓളം റസിഡൻസ് അസോസിയേഷനുകളും സാമൂഹിക സാംസ്കാരിക സംഘടനകളും ചേർന്നാണ് ഫെസ്റ്റിന് നേതൃത്വം വഹിക്കുന്നത്. ഫസ്റ്റ്ലെ വിസ്മയ കാഴ്ചകൾ കാണാൻ നാടാകെയാണ് ഒഴുകിയെത്തുന്നത്.
വിനോദ,വിജ്ഞാന - വിപണന സ്റ്റാളുകളും, അമ്യൂസ്മെന്റ് പാർക്കും, കണ്ടൽ വന യാത്രയും, ഊഞ്ഞാൽ ഗ്രാമവും അടക്കമാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്. മലബാറിലെ കൊതിയൂറും വിഭവങ്ങളുടെ രുചി അറിയാൻ ജലാശയത്തിലെ ഫ്ലോട്ടിങ് റസ്റ്റോറന്റിൽ ഭക്ഷണം പ്രിയറുടെ വൻ തിരക്കു തന്നെയാണ്. വൈകുന്നേരങ്ങളിൽ രണ്ടുവേദികളിലായി വിവിധ കലാപരിപാടികൾ അരങ്ങേറുന്നു. ജനുവരി 19ന് ഫെസ്റ്റ് സമാപിക്കും
Efforts to put Kaipuram Bridge on the tourism map: Tourism Minister inaugurating 'Kaipuram' fest which is a part of it