കൊയിലാണ്ടി : മരുതൂർ കെ എം ആർ സ്പോർട്സ് അക്കാദമി പി ജയചന്ദ്രൻ അനുസ്മരണവും ഗാനർച്ചനയും നടത്തി. അക്കാദമിയിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെഎം രാജീവൻ അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകൻ മനോജ് മരുതൂർ അനുസ്മരണ പ്രഭാഷണം നടത്തി.
ഇ മുരളീധരൻ, കെ അശോകൻ, ഗിരീഷ്,പുരുഷു എന്നിവർ സംസാരിച്ചു. ശ്രീജിത്ത് കാവും വട്ടം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി. ബിജു കെ, രജി, റീത്ത മനോജ്, സുരേഷ് കെ വി തുടങ്ങിയവർ ഗാനാലാപനം നടത്തി. കെ എം ആർ സ്പോർട്സ് അക്കാദമി സെക്രട്ടറി ചടങ്ങിൽ സ്വാഗതം പറഞ്ഞു.
P Jayachandran, Remembrance program and Ganarchana was conducted under the leadership of Maruthur KMR Sports Academy.