---
title: "തൊറോത്ത് ശങ്കരൻ മാസ്റ്റർ, ശശി തൊറോത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു "
english_title: "Thoroth Sankaran Master, Shashi Thoroth organized the memorial service"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/243867/thoroth-sankaran-master-shashi-thoroth-organized-the-memorial-service"
published_at: "2024-10-19T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713e85541050_0000_ATTACH__.jpg"
keywords: []
---

# തൊറോത്ത് ശങ്കരൻ മാസ്റ്റർ, ശശി തൊറോത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** ചെങ്ങോട്ടു കാവ് : കോൺഗ്രസ്സ് പ്രവർത്തനം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് തൊറോത്ത് ശങ്കരൻ മാസ്റ്ററുടേയും, ശശി തൊറോത്തിന്റെയും സ്മരണകൾ പ്രവർത്തകർക്ക് ശക്തി പകരുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ പ്രസ്താവിച്ചു.

## Article Content

ചെങ്ങോട്ടു കാവ് : കോൺഗ്രസ്സ് പ്രവർത്തനം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് തൊറോത്ത് ശങ്കരൻ മാസ്റ്ററുടേയും, ശശി തൊറോത്തിന്റെയും സ്മരണകൾ പ്രവർത്തകർക്ക് ശക്തി പകരുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ പ്രസ്താവിച്ചു.

ചെങ്ങോട്ടു കാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച തൊറോത്ത് ശങ്കരൻ മാസ്റ്റർ, ശശി തൊറോത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് വി.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ. രാമചന്ദ്രൻമാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എൻ.മുരളീധരൻ - തൊറോത്ത്, ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, അരുൺ മണമൽ, വി.വി.ഗംഗാധരൻ, വാസുദേവൻ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.

കാമ്പസുകളിൽ നിന്ന് യൂണിയൻതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗം അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/243867/thoroth-sankaran-master-shashi-thoroth-organized-the-memorial-service)