#arrest | സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വിതരണം; മന്ദങ്കാവ് സ്വദേശി പിടിയില്‍

#arrest | സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വിതരണം; മന്ദങ്കാവ് സ്വദേശി പിടിയില്‍
Oct 5, 2024 10:50 PM | By Athira V

നടുവണ്ണൂര്‍: മന്ദങ്കാവ് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തിയ നടുവണ്ണൂര്‍ സ്വദേശി പിടിയില്‍. മന്ദങ്കാവ് മണ്ണാങ്കണ്ടി മീത്തല്‍ ശ്രീജിത്ത് (21) ആണ് പൊലീസ് പിടിയിലായത്.

ഇയാളില്‍ നിന്ന് 1.750 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.

കോഴിക്കോട് റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നാര്‍കോട്ടിക്‌സ് സ്‌ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും ബാലുശ്ശേരി എസ്.ഐ സുജിലേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് പ്രതിയെ കഞ്ചാവ് സഹിതം പിടികൂടിയത്.

ശ്രീജിത്തിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. എസ്.ഐ.മാരായ മുഹമ്മദ് പുതുശ്ശേരി, അബ്ദുൾ റഷീദ്, എ.എസ്.ഐ. സുരാജ്, സീനിയർ സിവിൽ ഓഫീസർമാരായ രജീഷ്,അഭിഷ എന്നിവരും സ്ക്വാഡിലെ സിഞ്ചുദാസ് ,മുഹമ്മദ് ഷാഫി, മുനീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തുടർന്നും മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ.ദിനേശ് ടി.പി. പറഞ്ഞു.

#mandhankav #native #arrested #distributing #ganja #school #students #youth

Next TV

Related Stories
പൂക്കാട് നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം കവർന്നു

Oct 5, 2024 12:25 PM

പൂക്കാട് നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം കവർന്നു

പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം...

Read More >>
#missing |  കാവുന്തറ സ്വദേശിയായ  പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

Oct 4, 2024 10:09 PM

#missing | കാവുന്തറ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

വെളുത്ത നിറമുള്ള പ്രണവ് തലമുടി നീട്ടി വളർത്തിയിട്ടുണ്ട്. വീട്ടിൽ നിന്നിറങ്ങുമ്പോൾ ടീഷർട്ടും പാൻ്റുമാണ് ധരിച്ചതെന്ന് കരുതുന്നു. പേരാമ്പ്ര പോലീസ്...

Read More >>
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു

Oct 4, 2024 05:18 PM

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി...

Read More >>
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

Oct 3, 2024 09:08 PM

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

ഇന്ന് രാത്രി 7.15 ഓടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്സ് തട്ടിയാണ് ഇയാൾ...

Read More >>
കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു

Oct 3, 2024 02:46 PM

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം...

Read More >>
ഗാന്ധി സ്മൃതി യാത്രയും സ്മൃതി സംഗമവും; ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു

Oct 3, 2024 02:36 PM

ഗാന്ധി സ്മൃതി യാത്രയും സ്മൃതി സംഗമവും; ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു

കൊല്ലം ചിറ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര കൊല്ലം ടൗണില്‍ സമാപിച്ചു. ഗാന്ധി സ്മൃതി സംഗമം ഡി.സി.സി പ്രസിഡന്റ്...

Read More >>
Top Stories










Entertainment News