#missing | കാവുന്തറ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

#missing |  കാവുന്തറ സ്വദേശിയായ  പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
Oct 4, 2024 10:09 PM | By Athira V

നടുവണ്ണൂർ : നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 10 -ാം ക്ലാസ്സ് വിദ്യാർത്ഥിയെ ഇന്ന് ഉച്ചമുതൽ കാണാനില്ലെന്ന് പരാതി. കാവുന്തറ പള്ളിയത്ത് കുനി സ്വദേശി താമരപ്പൊയിൽ ബാബുവിന്റെ മകനായ പ്രണവിനെയാണ് ഇന്ന് ഉച്ച മുതൽ കാണാതായത്.

പ്രണവ് ഇന്ന് സ്കൂളിൽ ഹാജരായിട്ടില്ല. അതേ സമയം രാവിലെ നടുവണ്ണൂരിലുള്ള ട്യൂഷൻ ക്ലാസിൽ എത്തിയിരുന്നു. ട്യൂഷൻ ക്ലാസിൽ നിന്ന് സ്കൂൾ ഇല്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു.

ഇന്ന് സ്കൂളിൽ നടന്ന രക്ഷിതാക്കളുടെ ക്ലാസ് മീറ്റിങ്ങിൽ പങ്കെടുക്കാൻ അമ്മ സ്കൂളിൽ എത്തിയിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മകൻ വീട്ടിൽ ഇല്ലാത്ത കാര്യം അറിയുന്നത്.

തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് 1.50 ന് കുരുടി മുക്കിൽ നിന്നും കൊയിലാണ്ടി ബസ്സിൽ കയറുന്നത് സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. ബസ്സ് കണ്ടക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രണവിൻ്റെ കൈയിൽ മൊബൈൽ ഫോൺ ഉണ്ട്. മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ റിങ്ങ് ചെയ്തിരുന്നു. ഒടുവിൽ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അരിക്കുളം ഭാഗത്തുള്ളതായി അറിയുന്നു.

വെളുത്ത നിറമുള്ള പ്രണവ് തലമുടി നീട്ടി വളർത്തിയിട്ടുണ്ട്. വീട്ടിൽ നിന്നിറങ്ങുമ്പോൾ ടീഷർട്ടും പാൻ്റുമാണ് ധരിച്ചതെന്ന് കരുതുന്നു. പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രണവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. 90487 90426

#class #10 #student #kavundara #native #missing

Next TV

Related Stories
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു

Oct 4, 2024 05:18 PM

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി മരിച്ചു

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി അരിക്കുളം സ്വദേശി...

Read More >>
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

Oct 3, 2024 09:08 PM

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു

ഇന്ന് രാത്രി 7.15 ഓടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്സ് തട്ടിയാണ് ഇയാൾ...

Read More >>
കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു

Oct 3, 2024 02:46 PM

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം...

Read More >>
ഗാന്ധി സ്മൃതി യാത്രയും സ്മൃതി സംഗമവും; ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു

Oct 3, 2024 02:36 PM

ഗാന്ധി സ്മൃതി യാത്രയും സ്മൃതി സംഗമവും; ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആചരിച്ചു

കൊല്ലം ചിറ ഗാന്ധി പ്രതിമക്ക് മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര കൊല്ലം ടൗണില്‍ സമാപിച്ചു. ഗാന്ധി സ്മൃതി സംഗമം ഡി.സി.സി പ്രസിഡന്റ്...

Read More >>
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു.

Oct 3, 2024 02:19 PM

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം...

Read More >>
ഗാന്ധിജയന്തി; ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജി വി എച്ച് എസ് മേപ്പയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Oct 3, 2024 01:56 PM

ഗാന്ധിജയന്തി; ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജി വി എച്ച് എസ് മേപ്പയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജി വി എച്ച് എസ് മേപ്പയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ...

Read More >>
Top Stories