---
title: "കൊയിലാണ്ടി നെല്ലിക്കോട്ട് കുന്നുമ്മല്‍ അങ്കണവാടി പ്രവേശനോത്സവം "
english_title: "Koyilandy Nellikot Kunummal Anganwadi entry festival"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/210487/koyilandy-nellikot-kunummal-anganwadi-entry-festival"
published_at: "2024-06-07T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662a1b46167b_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടി നെല്ലിക്കോട്ട് കുന്നുമ്മല്‍ അങ്കണവാടി പ്രവേശനോത്സവം 

> **Lead Summary:** കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മല്‍ അങ്കണവാടി പ്രവേശനോത്സവം പാട്ടും കളിയും കഥ പറച്ചിലുമായി നടന്നു. മധുരവും സമ്മാനങ്ങളും പൂക്കളും ബലൂണുകളുമായാണ് അങ്കണവാടിയിലേക്ക് കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തത്. കെ.വി.രേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മല്‍ അങ്കണവാടി പ്രവേശനോത്സവം പാട്ടും കളിയും കഥ പറച്ചിലുമായി നടന്നു. മധുരവും സമ്മാനങ്ങളും പൂക്കളും ബലൂണുകളുമായാണ് അങ്കണവാടിയിലേക്ക് കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തത്. കെ.വി.രേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കെ.വി.ബാലന്‍, രാജീവന്‍, ഗംഗാധരന്‍, അനുശ്രീ എന്നിവര്‍ സംസാരിച്ചു. പ്രവേശനോത്സവ ചടങ്ങില്‍ സുധ ടീച്ചര്‍ സ്വാഗതവും രാധിക നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/210487/koyilandy-nellikot-kunummal-anganwadi-entry-festival)