---
title: "അഭയം ഒരു പ്രതീക്ഷയാണ്. കവി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ് "
english_title: "Abhayam  is a hope. the poet Satyachandran Poilkavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/209675/abhayam-is-a-hope-the-poet-satyachandran-poilkavu"
published_at: "2024-06-03T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e07ba5ee82_ATTACH_NEWS.jpg"
keywords: []
---

# അഭയം ഒരു പ്രതീക്ഷയാണ്. കവി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ് 

> **Lead Summary:**  ഭിന്നശേഷി ക്കാരായ മക്കള്‍ക്കും അവരുടെ കുടുംബത്തിനും നാളെയെക്കുറിച്ചുള്ള ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അഭയം നല്‍കി വരുന്നതെന്ന് കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പ്രസ്താവിച്ചു. അഭയം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ.പ്രസിഡണ്ട് എ.പി അജിത അധ്യക്ഷത വഹിച്ചു.

## Article Content

 ഭിന്നശേഷി ക്കാരായ മക്കള്‍ക്കും അവരുടെ കുടുംബത്തിനും നാളെയെക്കുറിച്ചുള്ള ഭയമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അഭയം നല്‍കി വരുന്നതെന്ന് കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പ്രസ്താവിച്ചു. അഭയം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ.പ്രസിഡണ്ട് എ.പി അജിത അധ്യക്ഷത വഹിച്ചു.

രണ്ടു പതിറ്റാണ്ടുകാലമായി അഭയം സ്‌പെഷല്‍ സ്‌കൂളില്‍ പാചക വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ഗിരിജക്കുള്ള സ്‌നേഹാദരം പരിപാടിയും നടന്നു. ജനറല്‍ സിക്രട്ടറി മാടഞ്ചേരി സത്യനാഥന്‍ ആദരഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.കെ ബിത, കെ.പി ഉണ്ണിഗോപാലന്‍, പി.പി വാണി, സി.കെ അബ്ദുറഹിമാന്‍ , പൊറോളി ബാലകൃഷ്ണന്‍ , ജുഷ്ണ , കെ.വി ബിന്ദു സംസാരിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/209675/abhayam-is-a-hope-the-poet-satyachandran-poilkavu)