---
title: "കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു"
english_title: "A send-off was organized for the retiring employees of the Koyilandi Taluk Office"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/209161/a-send-off-was-organized-for-the-retiring-employees-of-the-koyilandi-taluk-office"
published_at: "2024-06-01T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b0a8c9fce9_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

> **Lead Summary:**  കൊയിലാണ്ടി: താലൂക്ക് ഓഫീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് തഹസില്‍ദാര്‍ കെ.അലി ഉദ്ഘാടനം ചെയ്തു. ഹെഡ് ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. ബിന്ദു അദ്ധ്യക്ഷയായിയിരുന്നു.

## Article Content

 കൊയിലാണ്ടി: താലൂക്ക് ഓഫീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് തഹസില്‍ദാര്‍ കെ.അലി ഉദ്ഘാടനം ചെയ്തു. ഹെഡ് ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. ബിന്ദു അദ്ധ്യക്ഷയായിയിരുന്നു.

11 ജീവനക്കാരാണ് ഇത്തവണ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ യു കെ. രവീന്ദ്രന്‍, പി.വി. ശാന്തകുമാരി, വില്ലേജ് ഓഫീസര്‍മാരായ കെ.ഹരിദാസന്‍, എ.വി. ചന്ദ്രന്‍, വില്ലേജ് അസിസ്റ്റന്റ് പി.എം.അനില്‍കുമാര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ.സന്തോഷ്, എല്‍.എം. പ്രശാന്ത് കുമാര്‍, വി.കെ.ജനാര്‍ദ്ദനന്‍, ചെയിന്‍മാന്‍ പി.ജി. രാമചന്ദ്രന്‍, ക്ലാര്‍ക്ക് പി.ദിനേശ് കുമാര്‍, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് ടി.കെ. ശ്യാമള എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

ചടങ്ങില്‍ തഹസില്‍ദാര്‍ കെ.അലി, തഹസില്‍ദാര്‍ ഭൂരേഖ ഷിബു കെ. എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. റവന്യു റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി ഇ.പി. ആനന്ദ്. സ്വാഗതം പറഞ്ഞ ചടങ്ങില്‍ കായണ്ണ വില്ലേജ് ഓഫീസര്‍ ഗിരീഷ് കെ. നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/209161/a-send-off-was-organized-for-the-retiring-employees-of-the-koyilandi-taluk-office)