---
title: "വിദ്യാലയങ്ങള്‍ കേന്ദ്രികരിച്ചുള്ള ലഹരി മാഫിയാ സംഘങ്ങളുടെ കടന്നുകയറ്റം തടയും. കലക്ടര്‍ "
english_title: "A focus on schools will prevent infiltration of drug mafia gangs. Collector"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/208952/a-focus-on-schools-will-prevent-infiltration-of-drug-mafia-gangs-collector"
published_at: "2024-05-31T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659c224aa283_ATTACH_NEWS.jpg"
keywords: []
---

# വിദ്യാലയങ്ങള്‍ കേന്ദ്രികരിച്ചുള്ള ലഹരി മാഫിയാ സംഘങ്ങളുടെ കടന്നുകയറ്റം തടയും. കലക്ടര്‍ 

> **Lead Summary:** കോഴിക്കോട്: സമ്മര്‍ വെക്കേഷന്‍ കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നത് കാത്ത് ലഹരി മാഫിയകള്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മുഴുവന്‍ സമുഹവും ജാഗ്രത പാലിക്കണമെന്നും ശക്തമായി നിയമം നടപ്പിലാക്കുമെന്നും കലക്ടര്‍ പറഞ്ഞു. നിവേദനം നല്‍കിയ, ലഹരി നിര്‍മ്മാര്‍ജ്ജന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കോഴിക്കോട്: സമ്മര്‍ വെക്കേഷന്‍ കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നത് കാത്ത് ലഹരി മാഫിയകള്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മുഴുവന്‍ സമുഹവും ജാഗ്രത പാലിക്കണമെന്നും ശക്തമായി നിയമം നടപ്പിലാക്കുമെന്നും കലക്ടര്‍ പറഞ്ഞു. നിവേദനം നല്‍കിയ, ലഹരി നിര്‍മ്മാര്‍ജ്ജന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി നിര്‍മ്മാര്‍ജ്ജന സമിതി നേതാക്കാളായ കെ. പി. ഇമ്പിച്ചി മമ്മു ഹാജി, ഹുസൈന്‍ കന്മന, പി.സഫിയ, യം കെ യൂസഫ് ഹാജി, ലത്തീഫ് കവലാട്, അനസ് നന്നാണ്ടി, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/208952/a-focus-on-schools-will-prevent-infiltration-of-drug-mafia-gangs-collector)