---
title: "സ്മാരക സൗധം ഉല്‍ഘാടനം ചെയ്തു"
english_title: "The memorial building was inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/208784/the-memorial-building-was-inaugurated"
published_at: "2024-05-31T00:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6658cba4ad4f7_ATTACH_NEWS.jpg"
keywords: []
---

# സ്മാരക സൗധം ഉല്‍ഘാടനം ചെയ്തു

> **Lead Summary:** നന്തി ബസാര്‍ : കടലൂര്‍ കുഞ്ഞിത്തയ്യില്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി കുഞ്ഞാലില്‍ അലിഹാജിയുടെ സാമ്പത്തിക സഹാത്തോടെ പണിത കുഞ്ഞാലില്‍ ഹസ്സന്‍കുട്ടി സ്മാരക സൗധത്തിന്റെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യ പ്രിന്‍സിപ്പാളുമായ മൗലാനാ മൂസക്കുട്ടി ഹസ്രത്ത് നിര്‍വ്വഹിച്ചു. പ്രസിഡണ്ട് കോവുമ്മല്‍ അഹമ്മദ് അദ്ധ്യക്ഷനായി. സുഹൈല്‍ ഹൈത്തമി പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി.

## Article Content

നന്തി ബസാര്‍ : കടലൂര്‍ കുഞ്ഞിത്തയ്യില്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി കുഞ്ഞാലില്‍ അലിഹാജിയുടെ സാമ്പത്തിക സഹാത്തോടെ പണിത കുഞ്ഞാലില്‍ ഹസ്സന്‍കുട്ടി സ്മാരക സൗധത്തിന്റെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യ പ്രിന്‍സിപ്പാളുമായ മൗലാനാ മൂസക്കുട്ടി ഹസ്രത്ത് നിര്‍വ്വഹിച്ചു. പ്രസിഡണ്ട് കോവുമ്മല്‍ അഹമ്മദ് അദ്ധ്യക്ഷനായി. സുഹൈല്‍ ഹൈത്തമി പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി.

അഹമദ് ഫൈസി കടലൂര്‍, തമീം ഹൈതമി, മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം, നവാഫ് ദാരിമി, റഹ്‌മത്തുള്ള ദാരിമി, വാര്‍ഡ് മെമ്പര്‍ റഫീഖ് പുത്തലത്ത്, ഉമ്മര്‍ ദാറുശൗഖ് സംസാരിച്ചു. സംഗമത്തില്‍ ജനറല്‍ സെക്രട്ടറി അന്‍സീര്‍ പരവന്‍താഴകുനി സ്വാഗതവും ട്രഷറര്‍ സി.കെ. അബൂബക്കര്‍ നന്ദിയും പറഞ്ഞു. മഗ് രിബ് നിസ്‌കാരാനന്തരം ജലീല്‍ ഫൈസിയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായ അസ്മാഉല്‍ ഹുസ്ന മജ്ലിസും നടന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/208784/the-memorial-building-was-inaugurated)