---
title: "കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ സ്വാകര്യബസ്സിനടിയില്‍പ്പെട്ട് ഗുരുതര പരിക്ക് പറ്റിയിരുന്ന വയോധികന്‍ മരിച്ചു "
english_title: "An elderly man died after being hit by a private bus at Koyilandy bus stand"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/208222/an-elderly-man-died-after-being-hit-by-a-private-bus-at-koyilandy-bus-stand"
published_at: "2024-05-28T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655ee5ba14bd_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ സ്വാകര്യബസ്സിനടിയില്‍പ്പെട്ട് ഗുരുതര പരിക്ക് പറ്റിയിരുന്ന വയോധികന്‍ മരിച്ചു 

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ്സ്റ്റാന്റില്‍ സ്വകാര്യ ബസ്സ് ട്രാക്കില്‍ നിന്നും പിന്നോട്ടെടുക്കുന്നതിനിടെ ഗുരുതര പരിക്കേറ്റിരുന്ന മാവിന്‍ ചുവട് സ്വദേശി മരിച്ചു. കുറുവങ്ങാട് മാവിന്‍ചുവട്ടില്‍ കൈതവളപ്പില്‍ വേണു വാണ് മരിച്ചത്.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ്സ്റ്റാന്റില്‍ സ്വകാര്യ ബസ്സ് ട്രാക്കില്‍ നിന്നും പിന്നോട്ടെടുക്കുന്നതിനിടെ ഗുരുതര പരിക്കേറ്റിരുന്ന മാവിന്‍ ചുവട് സ്വദേശി മരിച്ചു. കുറുവങ്ങാട് മാവിന്‍ചുവട്ടില്‍ കൈതവളപ്പില്‍ വേണു വാണ് മരിച്ചത്.

ട്രാക്കില്‍ നിന്നും ബസ്സ് പിറകോട്ടെടുക്കുന്ന സമയത്ത് അബദ്ധത്തില്‍ ബസ്സിനടിയില്‍ കുടുങ്ങുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊയിലാണ്ടി -വടകര റൂട്ടിലോടുന്ന ശ്രീരാം ബസ്സിനടിയിലാണ് വയോധികന്‍ പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

അപകടം നടന്ന ഉടന്‍ കൊയിലാണ്ടി ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് ബസ്സ് ഉയര്‍ത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ: ജാനു. മക്കള്‍: ഷൈമ, ദിവ്യ, വിദ്യ, വിജിന. മരുമക്കള്‍: രാമകൃഷ്ണന്‍, രഘു, സതീശന്‍. സംസ്‌കാരം: പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/208222/an-elderly-man-died-after-being-hit-by-a-private-bus-at-koyilandy-bus-stand)