അത്തോളി: കോണ്‍ഗ്രസ് പ്രവര്‍ത്തകനും അത്തോളി പെര്‍ഫക്ട് മെഡിക്കല്‍ സെന്റര്‍ ഉടമയുമായ അത്തോളി കണ്ടംപറമ്പത്ത്' ഡെയ്ഡം' കേളോത്ത് മൂസ (64) അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം തിങ്കള്‍ രാവിലെ 7.15 അത്തോളി ടൗണ്‍ ജുമ മസ്ജിദിലും 8.മണിക്ക് ഒള്ളൂര്‍ ജുമ മസ്ജിദിലും.തുടര്‍ന്ന് ഖബറടക്കം ഒള്ളൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: മറിയക്കുട്ടി ഷൊര്‍ണൂര്‍ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ.നഴ്‌സിംഗ് സ്‌കൂള്‍ കോഴിക്കോട്). മക്കള്‍: ഡോ. അന്‍സുല്‍ സൈദ്(മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട്), ഡോ.ആഷിക് മൂസ, അസീല്‍ മൂസ.മരുമകള്‍: ഡോ.നസ്‌റിന്‍ (കെ.എം.സി.ടി ഹോസ്പിറ്റല്‍ മുക്കം).
സഹോദരങ്ങള്‍: ആലിക്കോയ, അബൂബക്കര്‍, ഉസ്മാന്‍ ,ഹംസ (ബാവ ), സുബൈദ, പരേതരായ ഇമ്പിച്ചായിശ, അലീമ, മുഹമ്മദ് കോയ.
Atholi Kandamparambat 'Deidum' Keloth Musa passed away.