---
title: "കൊയിലാണ്ടി ദേശീയപാതയില്‍ അരങ്ങാടത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു."
english_title: "Cars collided at Arangadath on the Koilandi National Highway."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/198316/cars-collided-at-arangadath-on-the-koilandi-national-highway"
published_at: "2024-04-11T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661808487adc0_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടി ദേശീയപാതയില്‍ അരങ്ങാടത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.

> **Lead Summary:** അരങ്ങാടത്ത്: കൊയിലാണ്ടി ദേശീയപാതയില്‍ അരങ്ങാടത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വൈകുന്നേരം 6 മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ല.

## Article Content

അരങ്ങാടത്ത്: കൊയിലാണ്ടി ദേശീയപാതയില്‍ അരങ്ങാടത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വൈകുന്നേരം 6 മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ല.

കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും, കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. അപകട വാര്‍ത്തയറിഞ്ഞ് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിശമന സേന സ്ഥലത്തെത്തി. കൂട്ടിയിടിയെ തുടര്‍ന്ന് റോഡില്‍ വ്യാപിച്ച ഓയില്‍ നീക്കം ചെയ്യുകയും കാറുകള്‍ റോഡരികിലേക്ക് മാറ്റുകയും ചെയ്തു.

ഗ്രേഡ് എ എസ് ടി ഒ പ്രദീപന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു ടി പി , നിധി പ്രസാദ് ഇ എം , സനല്‍രാജ് , റിനീഷ് പി കെ, ഹോം ഗാര്‍ഡ് രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/198316/cars-collided-at-arangadath-on-the-koilandi-national-highway)