---
title: " വെന്റിങ് മാര്‍ക്കറ്റിന്റെ  പ്രവൃത്തി ഉദ്ഘാടനം ചെയ്തു "
english_title: "The work of venting market was inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/191179/work-was-inaugurated-for-the-venting-market"
published_at: "2024-03-12T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f05733a90cd_ATTACH_NEWS.jpg"
keywords: []
---

#  വെന്റിങ് മാര്‍ക്കറ്റിന്റെ  പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ എന്‍.യു.എല്‍.എം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍മ്മിക്കുന്ന വെന്റിങ് മാര്‍ക്കറ്റിന്റെ പ്രവൃത്തി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

## Article Content

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ എന്‍.യു.എല്‍.എം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍മ്മിക്കുന്ന വെന്റിങ് മാര്‍ക്കറ്റിന്റെ പ്രവൃത്തി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

32 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.

ഉപാധ്യക്ഷന്‍ കെ.സത്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, കെ.ഷിജു, സി.പ്രജില, ഇ.കെ.അജിത്, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ കെ കെ.വൈശാഖ്, എ.ലളിത, സെക്രട്ടറി ഇന്ദു എസ്.ശങ്കരി, അസി.എന്‍ജിനീയര്‍ കെ. ശിവപ്രസാദ്, മെമ്പര്‍ സെക്രട്ടറി വി.രമിത, സിറ്റി മിഷന്‍ മാനേജര്‍ എം. തുഷാര, ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ് കുമാര്‍, പി.കെ.സുധീഷ്, സി.ഡി.എസ്.അധ്യക്ഷരായ എം.പി. ഇന്ദുലേഖ, കെ.കെ.വിപിന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/191179/work-was-inaugurated-for-the-venting-market)