---
title: "പരീക്ഷണ കളരി"
english_title: "Experiment, training place"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190991/experiment-training-place"
published_at: "2024-03-11T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef3e1e2ff59_ATTACH_NEWS.jpg"
keywords: []
---

# പരീക്ഷണ കളരി

> **Lead Summary:**  ശാസ്ത്രപഠനം പരീക്ഷണത്തിലൂടെ ' കീഴരിയൂര്‍ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 വികസന സമിതിയുടെയും കണ്ണോത്ത് യു പി സ്‌ക്കൂളിന്റെയുംആഭിമുഖ്യത്തില്‍ യു പി വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു നടത്തിയ പരീക്ഷണ കളരി വെള്ളംനിറച്ച ഗ്ലാസ്സില്‍ തിരിതെളിയിച്ച് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ്ചങ്ങാടത്ത് ഉല്‍ഘാടനം ചെയ്തു.

## Article Content

 ശാസ്ത്രപഠനം പരീക്ഷണത്തിലൂടെ ' കീഴരിയൂര്‍ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 വികസന സമിതിയുടെയും കണ്ണോത്ത് യു പി സ്‌ക്കൂളിന്റെയുംആഭിമുഖ്യത്തില്‍ യു പി വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു നടത്തിയ പരീക്ഷണ കളരി വെള്ളംനിറച്ച ഗ്ലാസ്സില്‍ തിരിതെളിയിച്ച് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ്ചങ്ങാടത്ത് ഉല്‍ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്‌മെമ്പര്‍ മാലത്ത് സുരേഷ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപിക കെ.ഗീത സ്വാഗതം പറഞ്ഞു. വാര്‍ഡ് വികസനസമിതി അംഗം കെ എം സുരേഷ് ബാബു. അധ്യാപകരായ വിപി സദാനന്ദന്‍, പവീഷ്, പിടി ഷീബ, 'സി ബിജു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

തുടര്‍ന്ന് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ശാസ്ത്ര സാഹിത്യ പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ ചെത്തു കടവ് വിവിധ പരീക്ഷണങ്ങള്‍ നടത്തി.

അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷണകളരിയില്‍ ശിവനന്ദ വി എസ്, സൂര്യകാന്ത് കെ, സാന്‍വി പി എസ് എന്നിവരുടെ നേതൃത്വത്തിലുളള ടീം ഒന്നാം സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190991/experiment-training-place)