---
title: "ബി.ജെ.പി. പയ്യോളി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രവര്‍ത്തകസംഗമം സംഘടിപ്പിച്ചു."
english_title: "BJP Payoli Mandal Committee organized an election meeting."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190969/bjp-payoli-mandal-committee-organized-an-election-meeting"
published_at: "2024-03-11T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef2fa3eb7c1_ATTACH_NEWS.jpg"
keywords: []
---

# ബി.ജെ.പി. പയ്യോളി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രവര്‍ത്തകസംഗമം സംഘടിപ്പിച്ചു.

> **Lead Summary:** പയ്യോളി: സി ടി മനോജ് ഭവനില്‍ ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തകസംഗമം ദേശീയ നിര്‍വ്വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യോളി: സി ടി മനോജ് ഭവനില്‍ ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തകസംഗമം ദേശീയ നിര്‍വ്വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ഭാവി ഭാരതത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തവരാണ് യു ഡി എഫും എല്‍ ഡി എഫുമെന്നും. അടുത്ത പ്രധാനമന്തി ആരെന്നോ അടുത്ത അഞ്ച് വര്‍ഷം എന്ത് ചെയ്യുമെന്നോ പറയാന്‍ കഴിയാത്തവര്‍ക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ എങ്ങിനെ ജനങ്ങളോട് വോട്ട് ചോദിക്കാനാവും എന്നും, എല്‍ ഡി എഫ്, യു ഡി എഫ് ചേര്‍ന്നതാണ് ഇന്‍ഡി മുന്നണി. അവര്‍ക്ക് ഒരു നേതാവോ പ്രവര്‍ത്തനപദ്ധതിയോ ഇല്ല. ഭാവിയെപ്പറ്റി ഇരുട്ടില്‍ തപ്പുന്നവര്‍ ആശയക്കുഴപ്പം കൊണ്ട് ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവര്‍ ജനങ്ങളോട് വോട്ട് ചോദിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് എ. കെ. ബൈജു അധ്യക്ഷത വഹിച്ചു. കെ.ഫല്‍ഗുണന്‍, നഗരസഭാംഗം ടി എം നിഷാ ഗിരീഷ്, ടി.കെ പത്മനാഭന്‍, കെ.പി മോഹനന്‍ മാസ്റ്റര്‍, ഷിജി ടി.പി, പ്രജീഷ് കോട്ടക്കല്‍, പ്രഭാകരന്‍ പ്രശാന്തി, ജയ്കിഷ്, പി. സനല്‍ജിത്ത്, വി. സ്മിതാലക്ഷ്മി, പ്രസംഗിച്ചു. കെ.പി രമേശന്‍ സ്വാഗതവും പ്രജീഷ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190969/bjp-payoli-mandal-committee-organized-an-election-meeting)