---
title: " കൊയിലാണ്ടി, നഗര ശുദ്ധജല പദ്ധതി-രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്തു "
english_title: "Koyilandi, Urban Clean Water Project-II phase work inaugurated"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190536/koyilandi-urban-clean-water-project-ii-phase-work-inaugurated"
published_at: "2024-03-09T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec9c0cbb48d_ATTACH_NEWS.jpg"
keywords: []
---

#  കൊയിലാണ്ടി, നഗര ശുദ്ധജല പദ്ധതി-രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടിവെളള പ്രശ്‌നം ശ്വാശതമായി പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി സഹായത്തോടെ ആവിഷ്‌കരിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.

## Article Content

 കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ കുടിവെളള പ്രശ്‌നം ശ്വാശതമായി പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി സഹായത്തോടെ ആവിഷ്‌കരിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.

120 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, കേരള ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍.ഗണേഷ്, നഗരസഭ ഉപാധ്യക്ഷന്‍ കെ.സത്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ കെ.അജിത്, നിജില പറവക്കൊടി, സി. പ്രജില്ല, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിം കുട്ടി, എ.ലളിത, മനോജ് പയറ്റുവളപ്പില്‍, കെ.കെ.വൈശാഖ്, നഗരസഭ അസി. എന്‍ജിനിയര്‍ കെ. ശിവ പ്രസാദ് മുന്‍ എം.എല്‍.എ കെ.ദാസന്‍, എക്‌സി. എന്‍ജിനീയര്‍ ദിലീപ് ഗോപാല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.കെ.ചന്ദ്രന്‍, മുരളി തോറോത്ത്, എസ്.സുനില്‍മോഹന്‍, സി.രമേശന്‍, രാമചന്ദ്രന്‍ കുയ്യാണ്ടി, കെ.റഷീദ്, പി.എന്‍.കെ.അബ്ദുള്ള, ട്രേഡ് യൂണിയന്‍ നേതാക്കളായ ബി.വിജയന്‍, പി.പ്രതീഷ്, ഡമിന്‍ ദാമോദര്‍ എന്നിവര്‍ സംസാരിച്ചു.

വാട്ടര്‍ അതോറിറ്റി അസി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജിതേഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190536/koyilandi-urban-clean-water-project-ii-phase-work-inaugurated)