---
title: "103-ാംവാര്‍ഷികാഘോഷിച്ച്, ഗവണ്‍മെന്റ്  വെല്‍ഫെയര്‍ എല്‍ .പി. സ്‌കൂള്‍ അയനിക്കാട്"
english_title: "Celebrating 103 years, Government Welfare L.P. School Ayanikkad"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190530/celebrating-103-years-government-welfare-lp-school-ayanikkad"
published_at: "2024-03-09T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec96ad77bc7_ATTACH_NEWS.jpg"
keywords: []
---

# 103-ാംവാര്‍ഷികാഘോഷിച്ച്, ഗവണ്‍മെന്റ്  വെല്‍ഫെയര്‍ എല്‍ .പി. സ്‌കൂള്‍ അയനിക്കാട്

> **Lead Summary:**  പയ്യോളി: ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍ .പി. സ്‌കൂള്‍ അയനിനിക്കാട് 103-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് അനുമോദന സദസ്സും നഴ്‌സറി , പ്രൈമറി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തി.

## Article Content

 പയ്യോളി: ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍ .പി. സ്‌കൂള്‍ അയനിനിക്കാട് 103-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് അനുമോദന സദസ്സും നഴ്‌സറി , പ്രൈമറി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തി.

വാര്‍ഷികാഘോഷ ഉദ്ഘാടനം ബഹു. നഗരസഭാ ചെയര്‍മാന്‍ ശ്രീ. വി. കെ അബ്ദുറഹിമാന്‍ നിര്‍വഹിച്ചു .ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീ ഖാലിദ് കോലാരിക്കണ്ടി അധ്യക്ഷനായ ചടങ്ങിന് പി.ടി .എ.പ്രസിഡണ്ട് .കെ .ടി ഷാജി സ്വാഗതം പറഞ്ഞു .പ്രധാന അധ്യാപിക പ്രേമ. കെ.കെ.വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ദീര്‍ഘകാലം സ്‌കൂളിലെ പാചകതൊഴിലാളിയായിരുന്ന കല്യാണിയേട്ത്തിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരസമര്‍പ്പണം നടത്തുകയും ചെയ്തു.

ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജ.എളോടി, ബി.ആര്‍.സി പ്രതിനിധിസുനില്‍കുമാര്‍ കെ .ജെ.സി .ഐ. പയ്യോളി പ്രസിഡണ്ട് നിഷാന്ത്, റീജ, എസ് എം സി ചെയര്‍മാന്‍ സുനില്‍കുമാര്‍ ,എം പി ടി എ ചെയര്‍പേഴ്‌സണ്‍ സെമീന ,സീനിയര്‍ അസിസ്റ്റന്റ് രമേശന്‍ പി.പി തുടങ്ങിയവര്‍ സംസാരിച്ചു

വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടത്തിയ അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ക്കുള്ള കളറിംഗ് മത്സരത്തിന്റെ സമ്മാനദാനം ജെ.സി.ഐ. പ്രസിഡണ്ട് നിഷാന്ത് നിര്‍വഹിച്ചു .

തുടര്‍ന്ന് അംഗന്‍വാടി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, പ്രീ പ്രൈമറിവിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മിലേ സുര്‍ മേര തുമാര - മെഗാ പരിപാടി ,കുമാരി ജ്വാല ലതേഷിന്റെ കഥാപ്രസംഗം, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ഡാന്‍സ് പ്രോഗ്രാം എന്നിവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190530/celebrating-103-years-government-welfare-lp-school-ayanikkad)