---
title: "ദയ സ്‌നേഹതീരം സ്‌നേഹ സംഗമം"
english_title: "Daya Snehathiram Sneha Sangam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190454/daya-snehathiram-sneha-sangam"
published_at: "2024-03-09T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec4465cbf44_ATTACH_NEWS.jpg"
keywords: []
---

# ദയ സ്‌നേഹതീരം സ്‌നേഹ സംഗമം

> **Lead Summary:**  തിക്കോടി: ദയ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹതീരത്ത് സംഘടിപ്പിച്ച സ്‌നേഹസംഗമം പ്രശസ്ത സാഹിത്യകാരന്‍ ഡോ: സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 തിക്കോടി: ദയ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹതീരത്ത് സംഘടിപ്പിച്ച സ്‌നേഹസംഗമം പ്രശസ്ത സാഹിത്യകാരന്‍ ഡോ: സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു.

ടി.വി അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മൈന്‍ഡ് കോച്ച് ശ്രീമതി മെഹനാസ് ഹാരിസ് മുഖ്യാതിഥിയായി.

ദയയുടെ ഡോക്യുമെന്ററി ലോഞ്ചിംഗ് മുഹമ്മദ് റോഷന്‍ വി. വി നിര്‍വ്വഹിച്ചു. മുഹമ്മദ് നജീബ് ടിവി പദ്ധതി വിശദീകരണം നടത്തി. സാഹിറ ജമാല്‍ പി കെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു.

ദാമോദരന്‍ പുതുവോത്ത്, ഹമീദ് എ കെ , റഷീദ് മണ്ടോളി, സത്യന്‍ എ കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കെ ബഷീര്‍ സ്വാഗതവും പി അബ്ദുല്ല നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190454/daya-snehathiram-sneha-sangam)