---
title: "ഫെയ്ത്ത് കിഡ്‌സ് ഗാര്‍ഡന്‍ വാര്‍ഷികാഘോഷം"
english_title: "Faith Kids Garden Anniversary Celebration"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190183/faith-kids-garden-anniversary-celebration"
published_at: "2024-03-08T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ead850177d3_ATTACH_NEWS.jpg"
keywords: []
---

# ഫെയ്ത്ത് കിഡ്‌സ് ഗാര്‍ഡന്‍ വാര്‍ഷികാഘോഷം

> **Lead Summary:**  കീഴരിയൂര്‍: ഫെയ്ത്ത് കിഡ്‌സ് ഗാര്‍ഡന്‍ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷം പ്രശസ്ത കവി മോഹനന്‍ നടുത്തൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രേഷ്മ അനീഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റജീന പി.കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എന്‍. പി. എ കബീര്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

 കീഴരിയൂര്‍: ഫെയ്ത്ത് കിഡ്‌സ് ഗാര്‍ഡന്‍ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷം പ്രശസ്ത കവി മോഹനന്‍ നടുത്തൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രേഷ്മ അനീഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ റജീന പി.കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എന്‍. പി. എ കബീര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സവിത നിരത്തിന്റെ മീത്തല്‍, ഗോപാലന്‍ കുറ്റിയായത്തില്‍,മാനേജ്‌മെന്റ് കമ്മറ്റി അംഗം എ. അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സഈദ്.ടി സ്വാഗതവും മഞ്ജു എന്‍.പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190183/faith-kids-garden-anniversary-celebration)