---
title: "മൃത്യുഞ്ജയ പുരസ്‌ക്കാരം വൈക്കം വിജയലക്ഷ്മിക്ക് സമര്‍പ്പിച്ചു"
english_title: "Mrityunjaya Award was presented to Vaikom Vijayalakshmi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190061/mrityunjaya-award-was-presented-to-vaikom-vijayalakshmi"
published_at: "2024-03-07T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ea065142ad7_ATTACH_NEWS.jpg"
keywords: []
---

# മൃത്യുഞ്ജയ പുരസ്‌ക്കാരം വൈക്കം വിജയലക്ഷ്മിക്ക് സമര്‍പ്പിച്ചു

> **Lead Summary:** . ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ഏര്‍പ്പെടുത്തിയ എട്ടാമത് മൃത്യുഞ്ജയ പുരസ്‌ക്കാരം വൈക്കം വിജയലക്ഷ്മിക്ക് സമര്‍പ്പിച്ചു. പത്മശ്രീ ചെറുവയല്‍ രാമന്‍ പുരസ്‌ക്കാര സമ്മാനിച്ചു.

## Article Content

. ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ഏര്‍പ്പെടുത്തിയ എട്ടാമത് മൃത്യുഞ്ജയ പുരസ്‌ക്കാരം വൈക്കം വിജയലക്ഷ്മിക്ക് സമര്‍പ്പിച്ചു. പത്മശ്രീ ചെറുവയല്‍ രാമന്‍ പുരസ്‌ക്കാര സമ്മാനിച്ചു.

ശിവദാസ് ചേമഞ്ചേരി സന്തോഷ് കൈലാസ് എന്നിവര്‍ ചേര്‍ന്ന് ദീപ പ്രോജ്ജ്വലനം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതികിഴക്കയില്‍ പൊന്നാട ചാര്‍ത്തി. എം.ഒ. ഗോപാലന്‍ ധന്യതാപത്രവും പുരസ്‌ക്കാര ഗുരു ദക്ഷിണ ദേവസ്വം മാനേജര്‍ ഡോ.വി.ടി മനോജ് നമ്പൂതിരി സമ്മാനിച്ചു.

ജനറല്‍ കണ്‍വീനര്‍ ഡോ.എന്‍.വി. സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ വസുദേവം ചെറുവയല്‍ രാമന് ഉപഹാരം സമര്‍പ്പിച്ചു. ഷാജില പൊന്നാട ചാര്‍ത്തി.

യു.കെ. രാഘവന്‍ മാസ്റ്റര്‍ ധന്യതാപത്രം പാരായണം ചെയ്തു. കാരാതോടു കുനി കൃഷ്ണന്‍ ചടങ്ങിന്‍ സംബന്ധിച്ചു. അനില്‍ കാഞ്ഞിലശ്ശേരി സ്വാഗതവും രഞ്ജിത് കുനിയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190061/mrityunjaya-award-was-presented-to-vaikom-vijayalakshmi)