---
title: "വീടിന് തീപിടിച്ചു"
english_title: "The house caught fire"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/189924/the-house-caught-fire"
published_at: "2024-03-07T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9841ddb580_news.jpg"
keywords: []
---

# വീടിന് തീപിടിച്ചു

> **Lead Summary:** വീടിന് തീപിടിച്ചു. കൊയിലാണ്ടി മുചുകുന്ന് പഞ്ചായത്തിലെ നന്തി ചാക്കര റോഡില്‍ നല്ലൂര് ശ്രീധരന്‍ നായര്‍ എന്നയാളുടെ വീടിന്റെ രണ്ടാം നിലയിലുള്ള മച്ചിനും കിടക്കയ്ക്കും ആണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കൂടി തീപിടുത്തം ഉണ്ടായത്.

## Article Content

വീടിന് തീപിടിച്ചു. കൊയിലാണ്ടി മുചുകുന്ന് പഞ്ചായത്തിലെ നന്തി ചാക്കര റോഡില്‍ നല്ലൂര് ശ്രീധരന്‍ നായര്‍ എന്നയാളുടെ വീടിന്റെ രണ്ടാം നിലയിലുള്ള മച്ചിനും കിടക്കയ്ക്കും ആണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കൂടി തീപിടുത്തം ഉണ്ടായത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും GR:ASTO പ്രദീപ് കെ യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ  ടീം  എത്തുകയും തീ പൂര്‍ണമായും അണക്കുകയും ചെയ്തു.

വീടിന്റെമേല്‍ക്കൂരയില്‍ വെല്‍ഡിങ് പണികള്‍ നടന്നതില്‍ നിന്നും തീപ്പൊരി പാറി കിടക്കയില്‍ വീണ് തീപിടിക്കുകയായിരുന്നുവെന്നു കരുതുന്നു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത് ബി, ഷിജു ടിപി,ജനീഷ് കുമാര്‍,ഇര്‍ഷാദ് പികെ,രജീഷ് വിപി,സജിത്ത് പി കെ,ഹോം ഗാര്‍ഡ് ബാലന്‍ ടി പി,സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/189924/the-house-caught-fire)