---
title: "നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് അരികെ, കുറ്റിക്കാടിനും കൂട്ടിയിട്ട ടയറിനും തീപിടിച്ചു."
english_title: "Next to the parked gas cylinder lorry, bushes and a pile of tires caught fire."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/189490/next-to-the-parked-gas-cylinder-lorry-bushes-and-a-pile-of-tires-caught-fire"
published_at: "2024-03-05T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e70aa2c8760_ATTACH_NEWS.jpg"
keywords: []
---

# നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് അരികെ, കുറ്റിക്കാടിനും കൂട്ടിയിട്ട ടയറിനും തീപിടിച്ചു.

> **Lead Summary:** കൊയിലാണ്ടി ടൗണിലെ മീത്തലെ കണ്ടി പള്ളിക്കു എതിര്‍വശത്ത് നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ കുറ്റി കയറ്റിയ ലോറിക്ക് സൈഡിലായി പറമ്പിലെ കാടിനും കൂട്ടിയിട്ട ടയറും തീപിടിച്ചത്.

## Article Content

കൊയിലാണ്ടി ടൗണിലെ മീത്തലെ കണ്ടി പള്ളിക്കു എതിര്‍വശത്ത് നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ കുറ്റി കയറ്റിയ ലോറിക്ക് സൈഡിലായി പറമ്പിലെ കാടിനും കൂട്ടിയിട്ട ടയറും തീപിടിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുകയുംതീ പൂര്‍ണമായി അണക്കുകയും ചെയ്തു. കൃത്യസമയത്ത് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ അടുത്തുള്ള ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് തീ പിടിച്ചു ഉണ്ടായേക്കാമായിരുന്ന വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ സ്ഥലത്തില്ലായിരുന്നു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കെ യുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ് പികെ,നിധിപ്രസാദ് ഇഎം,സിജിത്ത് സി,വിഷ്ണു,റഷീദ് കെ പി,ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/189490/next-to-the-parked-gas-cylinder-lorry-bushes-and-a-pile-of-tires-caught-fire)