---
title: "അക്രമത്തിനെതിരെ നടപടിസ്വീകരിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ്സ്"
english_title: "Youth Congress, to take action against violence"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/189228/the-actions-of-sfi-are-disgraceful"
published_at: "2024-03-04T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5712a23dd4_ATTACH_NEWS.jpg"
keywords: []
---

# അക്രമത്തിനെതിരെ നടപടിസ്വീകരിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ്സ്

> **Lead Summary:**  കൊയിലാണ്ടി :എസ്.എന്‍.ഡി.പി കോളേജിലെ അമല്‍ എന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐയുടെ പ്രവര്‍ത്തി വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനകരവുമാണ്. എസ്.എഫ്.ഐക്ക് ആധിപത്യം ഉള്ള കോളേജുകളില്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകളെയും തങ്ങളുടെ ഘടകകക്ഷി വിദ്യാര്‍ത്ഥി സംഘടനകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ചെയ്യുന്ന സമീപനവും തങ്ങളുടെ താല്‍പര്യത്തിന് വഴങ്ങാത്ത വിദ്യാര്‍ത്ഥികളെ അക്രമിച്ച് കീഴ്‌പ്പെടുത്തുന്ന സമീപനവും പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനകരമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. പി ദുല്‍ക്കിഫില്‍.

## Article Content

 കൊയിലാണ്ടി :എസ്.എന്‍.ഡി.പി കോളേജിലെ അമല്‍ എന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐയുടെ പ്രവര്‍ത്തി വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനകരവുമാണ്. എസ്.എഫ്.ഐക്ക് ആധിപത്യം ഉള്ള കോളേജുകളില്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകളെയും തങ്ങളുടെ ഘടകകക്ഷി വിദ്യാര്‍ത്ഥി സംഘടനകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ചെയ്യുന്ന സമീപനവും തങ്ങളുടെ താല്‍പര്യത്തിന് വഴങ്ങാത്ത വിദ്യാര്‍ത്ഥികളെ അക്രമിച്ച് കീഴ്‌പ്പെടുത്തുന്ന സമീപനവും പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനകരമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. പി ദുല്‍ക്കിഫില്‍.

എസ്എഫ്‌ഐയുടെ ഇത്തരം ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിഭാഗം അധ്യാപകരും കോളേജ് അധികാരികളും കൂട്ടുനില്‍ക്കുന്നത് വളരെ ഗൗരവത്തോടെ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ഭരണാധികാരികള്‍ നടപടി സ്വീകരിക്കേണ്ടതുമാണ്.അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തിയിട്ടുള്ള അതിശക്തമായ ജനകീയ പ്രതിരോധത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കും അമലിനെ ആക്രമിച്ച എസ്.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ പോലീസ് അതിശക്തമായ നിയമനടപടി സ്വീകരിക്കണം കോളേജ് അധികാരികള്‍ ഈ ക്രിമിനലുകളെ എത്രയും പെട്ടെന്ന് പുറത്താക്കണം എന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/189228/the-actions-of-sfi-are-disgraceful)