---
title: "അഭയം രജത ജൂബിലി ലോഗോ പ്രകാശനം ചെയ്തു"
english_title: "Abhayam released the Silver Jubilee logo"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/188089/abhayam-released-the-silver-jubilee-logo"
published_at: "2024-02-28T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df2f209b19f_ATTACH_NEWS.jpg"
keywords: []
---

# അഭയം രജത ജൂബിലി ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:**  ചേമഞ്ചേരി : ഭിന്നശേഷി മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷമായി ചേമഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന അഭയത്തിന്റെ രജത ജൂബിലി ലോഗോ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയില്‍ പ്രകാശനം ചെയ്തു.

## Article Content

 ചേമഞ്ചേരി : ഭിന്നശേഷി മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷമായി ചേമഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന അഭയത്തിന്റെ രജത ജൂബിലി ലോഗോ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയില്‍ പ്രകാശനം ചെയ്തു.

ജനറല്‍ കണ്‍വീനര്‍ മാടഞ്ചേരി സത്യനാഥന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അഡ്മിനിസ്‌ടേഷന്‍ സിക്രട്ടറി കെ.പി ഉണ്ണി ഗോപാലന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ പി.കെ ബിത നന്ദിയും പ്രകാശിപ്പിച്ചു. ശ്രീ ബാലകൃഷ്ണന്‍ പൊറോളി , ശൈലജ ,ജുഷ്‌ന കരുണന്‍ തിരുവങ്ങൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/188089/abhayam-released-the-silver-jubilee-logo)